അബൂദാബി

ചൂട് കൂടുന്നു ; യുഎഇയിൽ ഔട്ട് ഡോർ തൊഴിലാളികൾക്ക് ജൂൺ 15 മുതൽ 3 മാസത്തേക്ക് നിര്‍ബന്ധിത ഉച്ചവിശ്രമം

The heat is rising; Mandatory lunch break for outdoor workers in the UAE from June 15 for 3 months_DUBAIVARTHA_UAE_MALAYALAMNEWS

കഠിനമായ ചൂടിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ജൂൺ 15 മുതൽ ഉച്ചക്ക് 12:30 മുതൽ 3:00 മണി വരെ നിര്‍ബന്ധിത ഉച്ചവിശ്രമം അനുവദിക്കുമെന്ന് യു.എ.ഇ മാനവവിഭവശേഷി-സ്വദേശിവൽകരണ മന്ത്രാലയം അറിയിച്ചു. ഉച്ചവിശ്രമം സെപ്റ്റംബർ 15 വരെ തുടരുമെന്നും മന്ത്രാലയം അറിയിച്ചു.

വേനൽക്കാലത്ത് കടുത്ത ചൂടിൽ നിന്ന് നിർമ്മാണം പോലുള്ള ചില മേഖലകളിലെ തൊഴിലാളികളെ സംരക്ഷിക്കുന്നതിനായാണ് യുഎഇയിൽ ഉച്ചക്കുള്ള വിശ്രമനിയമം നടപ്പാക്കിയിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി യുഎഇയുടെ വിവിധ എമിറേറ്റുകളിൽ താപനില 47-49 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്നിരുന്നു.

നിയമം ലംഘിച്ച് ഈ സമയങ്ങളിൽ തൊഴിലാളികളെ ജോലി ചെയിച്ചാല്‍ ഏതൊരു സ്ഥാപനത്തിനും ഒരു തൊഴിലാളിക്ക് 5000 ദിര്‍ഹം എന്ന തോതിലാണ് പിഴ.കൂടുതൽ പേരുണ്ടെങ്കിൽ പരമാവധി 50,000 ദിർഹമായിരിക്കും പിഴയായി നൽകേണ്ടി വരും

 

error: Content is protected !!