ഇന്ത്യ കേരളം ദുബായ്

മുസ്ലിം ഡവലപ്‌മെന്റ് കോര്‍പറേഷന്‍ രൂപീകരിക്കണം: കെ.എം.സി.സി

Muslim Development Corporation should be formed: KMCC

രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങളില്‍ മുസ്ലിംകളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ സച്ചാര്‍ കമ്മീഷന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനായി കേരള സർക്കാരാണ് പാലോളി കമീഷനെ നിയമിച്ചത്. കമ്മീഷന്റെ ശുപാര്‍ശ പ്രകാരം ഭരണഘടനാനുസൃതമായി നല്‍കിയ ക്ഷേമപദ്ധതികള്‍ 100 ശതമാനവും മുസ്ലിംകള്‍ക്ക് തന്നെ ലഭിക്കുന്ന വിധത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി മുസ്ലിം ഡവലപ്‌മെന്റ് കോര്‍പറേഷന്‍ രൂപീകരിക്കണമെന്നും കെ.എം.സി.സി ആവശ്യപ്പെട്ടു.

കേരള സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ മുസ്ലിം-ക്രിസ്ത്യന്‍ അനുപാതം റദ്ദാക്കിയ കേടതിവിധിക്കെതിരെ അപ്പീല്‍ പോകണം, ഹൈക്കോടതി വിധിയില്‍ തന്നെയുള്ള വിവിധ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ജനസംഖ്യയുടെ അനുപാതത്തില്‍ ആനുകൂല്യങ്ങള്‍ അനുവദിക്കാനുള്ള ഉത്തരവ് പ്രകാരം മുസ്ലിംകളുടെ വികസന ആവശ്യങ്ങളും അവകാശങ്ങളും പഠിച്ചു നടപ്പാക്കുന്നതിനാണ് മുസ്ലിം ഡവലപ്‌മെന്റ് കോര്‍പറേഷന്‍ രൂപീകരിക്കേണ്ടത്. കെ.എം.സി.സിയുടെ യു.എ.ഇ നാഷണല്‍ കമ്മിറ്റിയാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

error: Content is protected !!