ദുബായ്

പരീക്ഷണ ഇവന്റ് ഘട്ടം ഓപ്പൺ ആയശേഷം ഇങ്ങനെ ഒരു മലയാളി സംഗീതമേള ദുബായിൽ നടക്കുന്നു.

This is a Malayalee music festival held in Dubai after the opening of the experimental event stage_DUBAIVARTHA

ദുബായ്: കോവിഡ് പശ്ചാത്തലത്തിൽ നിശ്ചലമായ കലാ ഇവന്റ് മേഖല ദുബായിൽ വീണ്ടും ഉണരുന്നു. ‘പ്രതീക്ഷ’ എന്ന പേരിൽ ജൂൺ 11 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ദുബായിലെ ക്രൗൺ പ്ലാസ ഹോട്ടലിലാണ് പൂർണ്ണമായും ദുബായ് ഗവൺമെന്റിന്റെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആദ്യ സംഗീത പരിപാടി അരങ്ങേറുന്നത്.

ഒന്നരവർഷത്തോളമായ് നിശ്ചലമായ ആഘോഷ പരിപാടികൾക്ക് ഉണർവ്വേകാൻ നിയന്ത്രണ ഉപാധികളോടെ പരിപാടി അവതരിപ്പിക്കാൻ അനുമതി ലഭിച്ച പശ്ചാത്തലത്തിൽ പ്രയാസമനുഭവിക്കുന്ന പ്രവാസ ലോകത്തെ കലാകാരന്മാർക്ക് ഒരു ആശ്വാസമേകാനാണ് പ്രമുഖ ടിക് ടോക്കെർ ഷഫീൽ കണ്ണൂർ ‘പ്രതീക്ഷ’ എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നത്.

കോവിഡ് വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചവർക്കാണ് പ്രോഗ്രാമിൽ പങ്കെടുക്കാനും അവതരിപ്പിക്കാനും അനുമതി ലഭിക്കുക. പ്രവേശനം നിയന്ത്രിക്കുന്നതിന് വേണ്ടി പ്രവേശന ഫീസ് ഈടാക്കുന്നതായിരിക്കും

‘പ്രതീക്ഷ’ മ്യൂസിക്കൽ ഇവെന്റിന്റെ ബ്രോഷർ പ്രകാശനം മലബാർ മഖാൻ റെസ്റ്റോറൻ്റിൽ വെച്ച് കോസ്മോസ് ഗ്രൂപ്പ് MD ഫൈസലിൽ നിന്നും നിസാർ സെയ്ദ് ഏറ്റു വാങ്ങി.
ചടങ്ങിൽ തെൽഹത്ത് ഫോറം ഗ്രൂപ്പ്, ജൗഹർ റിവേര, യൂസുഫ് കാരക്കാട്, ഷഫീൽ കണ്ണൂർ, റുഷ്ദി ബിൻ റഷീദ് , ഷാഫി മുർഷിദ് , ഹക്കിം വാഴക്കാല , ഫിറോസ് പയ്യോളി തുടങ്ങിയവർ സംബന്ധിച്ചു

പ്രവേശന ടിക്കറ്റ് സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക്
ഷഫീൽ കണ്ണൂർ
പ്രോഗ്രാം ഡയരക്ടർ
0509598474

error: Content is protected !!