fbpx
ദുബായ്

കോവിഡ് നിയമലംഘനം ; ബർ ദുബായ് ഏരിയയിലെ താമസക്കാർക്ക് 6 മാസത്തിനുള്ളിൽ ചുമത്തിയത് 10,745 പിഴകൾ

Covid violation; Bur Dubai residents were fined 10,745 fines in six months_DUBAIVARTHA

ദുബായിലെ ബർ ദുബായ് ഏരിയയിൽ ആറുമാസത്തിനുള്ളിൽ കോവിഡ് -19 സുരക്ഷാ നടപടികൾ ലംഘിച്ച താമസക്കാർക്ക് 10,745 പിഴകൾ ചുമത്തിയതായി ദുബായ് പോലീസ് അറിയിച്ചു.

പൊതു, സ്വകാര്യ ഗതാഗതത്തിൽ സാമൂഹിക അകലം ഉറപ്പാക്കാതെയും മാസ്ക് ധരിക്കാത്തതുൾപ്പെടെയുള്ള കുറ്റങ്ങൾക്കാണ് 2020 നവംബർ മുതൽ 2021 മെയ് വരെ പിഴ ചുമത്തിയത്.

കോവിഡ് സുരക്ഷാ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി 24,900 പേരെയും 96,885 വാഹനങ്ങളും നിരീക്ഷിച്ചതായി ബർ ദുബായ് പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ അബ്ദുല്ല ഖാദെം അൽ സോറൂർ പറഞ്ഞു. നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ അധികൃതർ ശക്തമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഏതെങ്കിലും ലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 901 (ദുബായ് പോലീസ്) അല്ലെങ്കിൽ 600545555 (ദുബായ് എക്കണോമി) എന്നിവയിൽ റിപ്പോർട്ട് ചെയ്യാൻ ദുബായ് നിവാസികളോടും സന്ദർശകരോടും അധികൃതർ അഭ്യർത്ഥിച്ചു.

error: Content is protected !!