അബൂദാബി

ലുലു ഹൈപ്പർമാർക്കറ്റുകളിൽ ‘മാംഗോ മാനിയ’ക്ക് തുടക്കം ; മേള ജൂൺ 12 വരെ

Lulu launches 'Mango Mania' in hypermarkets; The fair runs until June 12

അബുദാബി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രുചിയേറും മാമ്പഴങ്ങളും അവയുടെ മൂല്യവർദ്ധിത ഉത്പന്നങ്ങളും അണിനിരത്തിക്കൊണ്ട് ലുലു ഹൈപ്പർമാർക്കറ്റുകളിൽ ‘മാംഗോ മാനിയ’ക്ക് തുടക്കമായി. ദുബായ് സിലിക്കൺ സെൻട്രൽ മാൾ ലുലുവിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ കോൺസുലേറ്റ് കോൺസൽ ജനറൽ ഡോ.അമാൻപുരി ലുലു ഗ്രൂപ്പ് ഡയറക്ടർ എം.എ.സലീമിന്റെ സാന്നിധ്യത്തിൽ മാംഗോ മാനിയ ഉദ്‌ഘാടനം ചെയ്തു. അബുദാബി അൽ വഹ്ദ മാളിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ഡയറക്ടർ അബൂബക്കർ ടി.പി. യുടെ സാന്നിധ്യത്തിൽ മാംഗോ മാനിയ ഉദ്‌ഘാടനം ചെയ്തു.

ഇന്ത്യ, പാക്കിസ്താൻ, യെമൻ, തായ്‌ലൻഡ്, സ്‌പെയിൻ, വിയറ്റ്നാം, ശ്രീലങ്ക, ഇന്തോനേഷ്യ, കൊളംബിയ, ബ്രസീൽ, മെക്സിക്കോ, കെനിയ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 50 വ്യത്യസ്തയിനം പഴങ്ങളാണ് മേളയിൽ എത്തിച്ചിരിക്കുന്നത്. ജൂൺ 12 വരെ നടക്കുന്ന മേളയിൽ മാമ്പഴയിനങ്ങൾ മികച്ച വിലയിൽ ലഭ്യമാണ്. ഇന്ത്യൻ മാമ്പഴങ്ങളിൽ പേരുകേട്ട അൽഫോൻസോ, ഹിമപസന്ത്, നീലം, ബദാമി, തായ്ലാന്റിന്റെ ഗ്രീൻ മാംഗോ, സ്‌പെയിനിൽ നിന്നുള്ള പാമീർ, വിയറ്റ്നാമിന്റെ ചു, ശ്രീലങ്കയിൽ നിന്നുള്ള കർത്തകൊളംബൻ, ബ്രസീലിൽ നിന്നുള്ള ടോമി അറ്റ്കിൻസ്, മെക്‌സിക്കോയിൽ നിന്നുള്ള അടൗൾഫോ, ഇന്തോനേഷ്യയിൽ നിന്നുള്ള ഗെഡോങ്, ഉഗാണ്ടയിൽ നിന്നുള്ള തൈമൂർ എന്നിവയെല്ലാം നിരയിലുൾപ്പെടും.
മാമ്പഴ മേളയ്ക്ക് ഉപഭോക്താക്കളിൽ നിന്നും വലിയ പ്രാതിനിധ്യമാണ് പ്രതീക്ഷിക്കുന്നതെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടർ എം.എ.സലീം പറഞ്ഞു. എല്ലാ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഏറെ പ്രിയപ്പെട്ട പഴങ്ങളിലൊന്നാണ് മാങ്ങ. വിവിധ രാജ്യങ്ങളിലെ ലുലു സോഴ്‌സിങ് കേന്ദ്രങ്ങൾ ഉത്പനങ്ങളുടെ ലഭ്യതയുറപ്പാക്കുന്നതിൽ നിർണായകമായതായും അദ്ദേഹം പറഞ്ഞു.
ലോകോത്തര നിലവാരമുള്ള ഉത്പന്നങ്ങൾ മികച്ച വിലയ്ക്കാണ് ലുലു ലഭ്യമാക്കുന്നത്. കുറ്റമറ്റ ജോലിസ്‌റ്റിക് സംവിധാനങ്ങളും ലോകത്താകമാനമുള്ള 210 ലുലുശാഖകാളിലെ പ്രവർത്തനങ്ങൾക്ക് കരുത്തേകുന്നു. അന്താരാഷ്ട്ര ഉത്പന്നങ്ങളുടെ വലിയ ശേഖരമാണ് ലുലുവിന്റെ യു.എ.ഇയിലെ മികച്ച ഷോപ്പിംഗ് കേന്ദ്രമായി നിലനിർത്തുന്നത്.

error: Content is protected !!