അബൂദാബി അൽഐൻ ദുബായ്

ദുബായ് എമിറേറ്റ്സ് റോഡിലെ അൽ റുവയ്യ ഇന്റർചേഞ്ച് മൂന്ന് ദിവസത്തേക്ക് അടച്ചിടുന്നു ; ആർ‌ടി‌എ

Al Ruwaiya Interchange on Dubai Emirates Road closed for three days; RTA

അൽ ഐനിൽ നിന്നും ദുബായിലേക്കുള്ള ദിശയിൽ ദുബായ് എമിറേറ്റ്സ് റോഡിന്റെ ഇന്റർചേഞ്ചിലെ വലത് തിരിവ് നാളെ വെള്ളിയാഴ്ച (ജൂൺ 4) പുലർച്ചെ 12 മുതൽ ഞായറാഴ്ച (ജൂൺ 6) രാവിലെ 6 വരെ മൂന്ന് ദിവസത്തേക്ക് അടച്ചിരിക്കുമെന്ന് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ‌ടി‌എ) അറിയിച്ചു.

അബുദാബിയിൽ നിന്ന് ദുബായിലേക്കുള്ള ദിശയിൽ എമിറേറ്റ്സ് റോഡിന്റെ ഇന്റർചേഞ്ചിലെ ഡയറക്ഷണൽ ലിങ്കും ജൂൺ 4 വെള്ളിയാഴ്ച പുലർച്ചെ 12 മണി മുതൽ ജൂൺ 6 ഞായറാഴ്ച രാവിലെ 6 മണി വരെ അടയ്ക്കും.
റോഡിലെ ദിശാസൂചനകൾ പിന്തുടരാനും ലക്ഷ്യസ്ഥാനത്ത് എത്താൻ ഇതര റൂട്ടുകൾ ഉപയോഗിക്കാനും വാഹനമോടിക്കുന്നവരോട് ആർ‌ടി‌എ നിർദ്ദേശിച്ചു.

error: Content is protected !!