ആരോഗ്യം ദുബായ്

ദുബായിൽ കോവിഡ് വാക്സിൻ വീടുകളിൽ എത്തി ലഭ്യമാക്കുമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി

The Dubai Health Authority says the Covid vaccine will be available in homes in Dubai_DUBAIVARTHA_UAE_MALAYALAMNEWS

കോവിഡ് വാക്സിൻ ലഭ്യമാക്കുന്നതിൽ ജനങ്ങൾക്ക് കൂടുതൽ ഓപ്ഷനുകൾ നൽകുന്നതിന്റെ ഭാഗമായി ദുബായ് വിസ ഉടമകൾക്ക് മാത്രമായി കോവിഡ് വാക്സിൻ വീടുകളിൽ എത്തി ലഭ്യമാക്കുമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി അറിയിച്ചു.

ദുബായ് ആസ്ഥാനമായുള്ള ഹോം നഴ്സിംഗ് കമ്പനിയായ വൈറ്റൽ സോൺ ഹോം ഹെൽത്ത് കെയർ സെന്ററിനെയാണ് ഈ സേവനത്തിനായി ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ) അനുവദിച്ചിട്ടുള്ളത്.

വാക്സിനേഷനായി അപ്പോയിന്റ്മെൻറുകൾ ബുക്ക് ചെയ്യുന്നതിനായി കഴിഞ്ഞയാഴ്ച ഡിഎച്ച്എ ഒരു വാട്ട്‌സ്ആപ്പ് സേവനവും ആരംഭിച്ചിരുന്നു. നിലവിൽ ദുബായ് വിസ ഉടമകൾക്ക് മാത്രമേ ഹോം വാക്സിൻ സേവനം ലഭിക്കാൻ അർഹതയുള്ളൂ.

ഹത്ത ഉൾപ്പെടെ ദുബായിലെങ്ങും 24×7 ഈ സേവനം വാഗ്ദാനം ചെയ്യുന്നുണ്ട്.ആർക്കും ഞങ്ങളെ വിളിക്കാം, ചുരുങ്ങിയ സമയത്തിനുള്ളിൽ ഞങ്ങൾ ഞങ്ങളുടെ യോഗ്യതയുള്ള ഉദ്യോഗസ്ഥരോടൊപ്പം അവരുടെ വീട്ടിലെത്തുമെന്ന് അധികൃതർ അറിയിച്ചു.

ഈ സൗകര്യം ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് വൈറ്റൽ സോൺ ഹോം ഹെൽത്ത് കെയർ സെന്ററിൽ 80084825 എന്ന നമ്പറിൽ വിളിക്കാം. വാക്സിൻ സൗജന്യമായി നൽകുന്നു, എന്നിരുന്നാലും വാക്സിൻ എടുക്കുന്ന ആളുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഫീസ് ആയി 120 ദിർഹം മുതൽ 250 ദിർഹം വരെ ഈടാക്കുമെന്നും അധികൃതർ അറിയിച്ചു.

 

error: Content is protected !!