അജ്‌മാൻ അബൂദാബി അൽഐൻ ആരോഗ്യം ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

യുഎഇയിൽ വീണ്ടും 2000 കടന്ന് പ്രതിദിന രോഗബാധിതരും രോഗമുക്തരും

UAE COVID 19 UPDATES_JUNE_4TH_DUBAIVARTHA

യുഎഇയിൽ  കഴിഞ്ഞ 24 മണിക്കൂറിനിടെ 2,062 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 2,035 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി. ഇന്ന് 2 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്

ഇന്നത്തെ പുതിയ 2,062 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 579,009 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 2,035 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 558,584 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 1,691 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 18,734 സജീവ കോവിഡ് കേസുകളാണുള്ളത്.

233,038 അധിക പരിശോധനകളിലൂടെയാണ് പുതിയ കോവിഡ് കേസുകൾ കണ്ടെത്തിയത്.

error: Content is protected !!