fbpx
ദുബായ്

ദുബായ് ക്രീക്കിൽ മുങ്ങിപോയ ഫ്ലോട്ടിംഗ് റെസ്റ്റോറന്റിനെ പൊക്കിയെടുത്ത് ദുബായ് പോലീസ്

Dubai police lift floating restaurant on Dubai Creek

ദുബായ് ക്രീക്കിൽ മുങ്ങിപ്പോയ ഒരു ഫ്ലോട്ടിംഗ് റെസ്റ്റോറന്റിനെ ദുബായ് പോലീസ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഡിഫൻസിന്റെയും ദുബായ് മുനിസിപ്പാലിറ്റിയുടെയും സഹകരണത്തോടെ പൊക്കിയെടുത്ത് രക്ഷപ്പെടുത്തി.

സഹായത്തിനുള്ള അഭ്യർത്ഥന പോലീസിന് ലഭിച്ചയുടനെ രക്ഷാപ്രവർത്തനം നടത്താൻ സിവിൽ ഡിഫൻസിൽ നിന്നും ദുബായ് മുനിസിപ്പാലിറ്റിയിൽ നിന്നുമുള്ള മുങ്ങൽ വിദഗ്ധരും മറൈൻ റെസ്ക്യൂ ടീമുകളും തങ്ങളുടെ വൈദഗ്ദ്ധ്യം ഉപയോഗിച്ചാണ് റെസ്റ്റോറന്റിനെ ഉയർത്തിയത്.

ഫ്ലോട്ടേഷൻ പ്രക്രിയയിൽ രണ്ട് റെസ്ക്യൂ ബോട്ടുകൾ, ഒരു ക്രെയിൻ, നിരവധി ഡൈവേഴ്‌സ് എന്നിവ ഉണ്ടായിരുന്നെന്ന് ദുബായ് പോലീസിലെ മാരിടൈം റെസ്ക്യൂ ഡിപ്പാർട്ട്‌മെന്റ് ഹെഡ് ലഫ്റ്റനന്റ് കേണൽ അലി അൽ നഖ്ബി പറഞ്ഞു.

സിവിൽ ഡിഫൻസ് എഞ്ചിനീയർമാർ കപ്പലിൽ നിന്ന് ഭാരം കുറയ്ക്കാൻ വെള്ളം പമ്പ് ചെയ്തും നങ്കൂരമിട്ട് ബോട്ടിന്റെ ബാലൻസ് ക്രെയിൻ ഉപയോഗിച്ച് പരിശോധിച്ചതോടെയും ഫ്ലോട്ടിംഗ് റെസ്റ്റോറന്റ കൂടുതൽ മുങ്ങുന്നത് തടയാൻ സാധിച്ചു. തുടർന്ന് ബോട്ട് വേഗത്തിൽ മാറ്റി അതിന്റെ ബെർത്തിലേക്ക് ഉയർത്തി.

error: Content is protected !!