അന്തർദേശീയം അബൂദാബി ദുബായ്

കോവിഡ് -19 : യുഎഇയിൽ നിന്നുള്ള വാക്സിനെടുത്ത യാത്രക്കാരെ സ്വാഗതം ചെയ്യാനൊരുങ്ങി തായ്‌ലൻഡ്

Thailand prepares to welcome vaccinated travelers from UAE_DUBAIVARTHA_UAE_MALAYALAMNEWS

യു‌എഇയിൽ നിന്നുള്ള യാത്രക്കാരുടെ ഏറ്റവും പ്രശസ്തമായ സ്ഥലങ്ങളിലൊന്നായ തായ്‌ലൻഡ് വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒരുങ്ങുകയാണ്.

ക്വോറന്റൈനിന്റെ ആവശ്യകത ഇല്ലാതെ പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ് എടുത്ത യാത്രക്കാർക്കായി രാജ്യത്തിന്റെ അതിർത്തികൾ വീണ്ടും തുറക്കാനുള്ള പദ്ധതികൾ ഇപ്പോൾ നടക്കുകയാണെന്നും ടൂറിസം അതോറിറ്റി ഓഫ് തായ്‌ലൻഡ്, ദുബായ്, മിഡിൽ ഈസ്റ്റ് എന്നിവയുടെ ഡയറക്ടർ പിച്ചായ സെയ്‌സെഞ്ചൻ പറഞ്ഞു.

ഇതനുസരിച്ച് ഈ വർഷം ജൂലൈയിൽ യാത്രക്കാരെ സ്വാഗതം ചെയ്യുന്ന ആദ്യത്തെ ഡെസ്റ്റിനേഷൻ ഫൂക്കറ്റ് ആയിരിക്കും. ഫൂക്കറ്റിന്റെ ജനസംഖ്യയുടെ 70 ശതമാനം പേർക്കും പ്രതിരോധശേഷി കൈവരിക്കുന്നതിനായി വാക്സിനേഷൻ പ്രോഗ്രാം നടക്കുകയാണ്.

സി എൻ എൻ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ടൂറിസം അതോറിറ്റി ഓഫ് തായ്‌ലൻഡ് പൂർണമായും വാക്‌സിൻ സ്വീകരിച്ചവരെയും, അപകടസാധ്യത കുറവായ രാജ്യങ്ങളിൽ നിന്ന് വരുന്നവരെയും നേരിട്ട് ഫൂക്കറ്റിലേക്ക് പറക്കാൻ അനുവദിക്കും.ജൂലൈ ഒന്നു മുതലാണ് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരിക.

ഇത്തരം ആളുകൾക്ക് അവിടെ ക്വാറന്റീനിൽ ഇരിക്കേണ്ട ആവശ്യം ഇല്ല. അതേസമയം ഇവർക്കു തായ്‌ലാൻഡിന്റെ മറ്റു ഭാഗങ്ങൾ സന്ദർശിക്കണമെങ്കിൽ ഒരാഴ്ച്ച കഴിഞ്ഞാൽ മാത്രമേ അനുവാദമുള്ളൂ.

error: Content is protected !!