fbpx
അബൂദാബി

അബുദാബിയിൽ റെസ്റ്റോറന്റ് – കഫേ പ്രവേശനത്തിന് ഇന്ന് മുതൽ പുതിയ ഇളവുകൾ

New discounts on restaurant and cafe admission in Abu Dhabi from today_dubaivartha

അബുദാബിയിൽ റെസ്റ്റോറന്റുകളിലും കഫേകളിലും ഒരേ കുടുംബത്തിലെ അംഗങ്ങൾ എത്ര പേർ ഉണ്ടെങ്കിലും ഒരു മേശയിൽ ഇരിക്കാൻ അനുവാദമുണ്ടാകുമെന്ന് അബുദാബി മീഡിയ സെന്റർ ട്വിറ്ററിലൂടെ അറിയിച്ചു.

അബുദാബിയുടെ റെസ്റ്റോറന്റുകളിലും കഫേകളിലും ഒരേ കുടുംബത്തിലെ അംഗങ്ങളെ അക്കങ്ങളുടെ പരിധിയില്ലാതെ തന്നെ ഒരു ടേബിളിൽ ഇരിക്കാൻ അനുവദിക്കുമെന്ന് അബുദാബി എമർജൻസി ക്രൈസിസ് & ഡിസാസ്റ്റർ കമ്മിറ്റിയാണ് അറിയിച്ചിരിക്കുന്നത്. ഇന്ന് 2021 ജൂൺ 5 ശനിയാഴ്ച മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും.

റെസ്റ്റോറന്റുകളിലും കഫേകളിലും മൊത്തം ശേഷി 60 ശതമാനമായി പാലിക്കുകയും മറ്റ് കോവിഡ് മുൻകരുതൽ നടപടികൾ പാലിക്കുകയും ചെയ്യണം

error: Content is protected !!