ഷാർജ

ഷാർജയിൽ അപ്പാർട്ട്മെന്റിന്റെ 39-ാം നിലയിൽ നിന്ന് വീണ് 17 വയസ്സുകാരി മരിച്ചു

A 17-year-old girl has died after falling from the 39th floor of an apartment in Sharjah_DUBAIVARTHA

ഷാർജയിൽ റെസിഡൻഷ്യൽ ടവറിന്റെ 39-ാം നിലയിൽ നിന്ന് വീണ് 17 കാരിയായ സിറിയൻ പെൺകുട്ടി മരിച്ചുവെന്ന് ഷാർജ പോലീസ് അറിയിച്ചു.

വ്യാഴാഴ്ച വൈകുന്നേരം ഷാർജയിലെ അൽ ഖാൻ പ്രദേശത്തെ അപ്പാർട്ട്‌മെന്റിന്റെ 39-ാം നിലയിലെ ബാൽക്കണിയിൽ നിന്നാണ് പെൺകുട്ടി വീണത്. ഇത് ആത്മഹത്യയാണോ അപകടമാണോ അതോ സംഭവത്തിന് പിന്നിൽ എന്തെങ്കിലും ദുരൂഹതയുണ്ടോ എന്നത് പോലീസ് അന്വേഷിച്ചുവരികയാണെന്ന് അധികൃതർ പറഞ്ഞു.എമിറേറ്റിലെ അമേരിക്കൻ സ്കൂളിലെ ഗ്രേഡ് 11 വിദ്യാർത്ഥിനിയാണ് മരണപ്പെട്ട പെൺകുട്ടി

സംഭവത്തെകുറിച്ച് ഷാർജ പോലീസിനെ അറിയിച്ചയുടനെ, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ (സിഐഡി) ഒരു സംഘത്തെ കെട്ടിടത്തിലേക്ക് അയച്ചു, പെൺകുട്ടിയുടെ മൃതദേഹം നിലത്ത് കിടക്കുന്നതായി കണ്ടെത്തി.

ഗുരുതരമായ പരിക്കുകളും തലയോട്ടിക്ക് കേടുപാടുകളും സംഭവിച്ചിരുന്ന പെൺകുട്ടിയെ പാരാമെഡിക്കുകളും പോലീസ് സംഘവും ചേർന്ന് പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആശുപത്രിയിൽ എത്തിച്ചതോടെ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഫോറൻസിക് ലബോറട്ടറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോലീസുകാരുടെ അന്വേഷണത്തിന്റെ ഭാഗമായി പെൺകുട്ടിയുടെ കുടുംബത്തെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്.

error: Content is protected !!