fbpx
ഷാർജ

ഷാർജയിൽ അപ്പാർട്ട്മെന്റിലെ നാലാം നിലയിൽ നിന്ന് ഇന്ത്യൻ യുവതി ചാടി മരിച്ചു

An Indian woman has jumped to her death from the fourth floor of an apartment in Sharjah_DUBAIVARTHA

ഷാർജയിലെ അൽ ഖാൻ പ്രദേശത്തെ അപ്പാർട്ട്മെന്റിന്റെ നാലാം നിലയിലെ ബാൽക്കണിയിൽ നിന്ന് ഒരു ഇന്ത്യൻ യുവതി ചാടി മരിച്ചുവെന്ന് പോലീസ് അറിയിച്ചു

വ്യാഴാഴ്ച രാത്രി 9.15 നാണ് 40 കാരിയായ യുവതി ബാൽക്കണിയിൽ നിന്ന് ചാടിയത്. വ്യക്തിപരമായ പ്രശ്‌നങ്ങൾ കാരണം ജീവിതം അവസാനിപ്പിക്കാൻ യുവതി തീരുമാനിച്ചതായാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്.

കെട്ടിടത്തിന്റെ വാച്ച്മാനാണ് യുവതിയുടെ മൃതദേഹം ആദ്യം കണ്ടത്. പോലീസ് ഉടൻ തന്നെ സംഭവസ്ഥലത്തെത്തി രാത്രി 11 മണിയോടെ മൃതദേഹം അൽ കുവൈറ്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം ഫോറൻസിക് ലബോറട്ടറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ബുഹൈറ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ കേസ് അന്വേഷിച്ച് വരികയാണ്.

error: Content is protected !!