fbpx
ഇന്ത്യ

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 1,20,529 പുതിയ കോവിഡ് കേസുകളും 3380 മരണങ്ങളും

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,20,529 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.  3380 പേര്‍ കോവിഡ് മൂലം മരിച്ചു.

ഇന്ത്യയിൽ ഇതുവരെ 2,86,94,879 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,67,95,549 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 3,44,082 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവില്‍ 15,55,248.ആക്റ്റീവ് രോഗികളുണ്ട്.

ഇന്ത്യയിൽ ഇതുവരെ 22 കോടി 41 ലക്ഷം പേർക്ക് വാക്‌സിന്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

error: Content is protected !!