ഇന്ധന വില വര്‍ധനവ്; സര്‍ക്കാർ ഇടപെട്ടില്ലെങ്കില്‍ ഗുരുതര പ്രശ്നം; ആശങ്ക അറിയിച്ച് റിസര്‍വ് ബാങ്ക്. കൊവിഡ് കാലത്തും ഇന്ധനവില തുടര്‍ച്ചയായി കൂട്ടുന്നതില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആശങ്ക അറിയിച്ചു . എണ്ണ വില തുടര്‍ച്ചയായി വര്‍ധിപ്പിക്കുന്നത് രാജ്യത്ത് നാണയപ്പെരുപ്പവും ചെലവും വര്‍ധിപ്പിക്കുമെന്ന് റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്കി.
വിഷയത്തില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ ഉചിതമായ നടപടികള്‍ എടുക്കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എക്സൈസ് തീരുവ, സെസ് തുടങ്ങിയവ കുറയ്ക്കാന്‍ കേന്ദ്രവും വാറ്റ് കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരുകളും തയ്യാറാവണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചു.