അജ്‌മാൻ അബൂദാബി അൽഐൻ ആരോഗ്യം ദുബായ് ഫുജൈറ ഷാർജ

ഖോർ ഫഖാനിൽ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ച് വീട്ടിൽ പാർട്ടി നടത്തിയ എമറാത്തി അറസ്റ്റിൽ

arrested_in_uae_malayalam_news

ഖോർ ഫഖാനിൽ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ച് വീട്ടിൽ പാർട്ടി നടത്തിയ എമറാത്തി അറസ്റ്റിൽ. ഖോർഫഖാൻ : യുഎഇ അറ്റോർണി ജനറലിന്റെ 2020 ലെ 38-ാം പ്രമേയം ലംഘിച്ച് പെർമിറ്റില്ലാതെ ഖോർ ഫക്കനിലുള്ള വീട്ടിൽ വിവാഹ പാർട്ടി നടത്തിയ എമറാത്തിയെ ഈസ്റ്റേൺ റീജിയൺ പോലീസ് ഡിപ്പാർട്മെന്റ് . അറസ്റ്റ് ചെയ്തു.

അനുവദനീയമായതിലും കൂടുതൽ ആളുകളെ ഉൾപ്പെടുത്തിയും സുരക്ഷാ നടപടികൾ അവഗണിച്ചുമാണ് വിവാഹ പാർട്ടി നടന്നതെന്ന് പോലീസ് അറിയിച്ചു .പാർട്ടിയുടെ വീഡിയോ വൈറലായതിനെ തുടർന്നാണ് അറസ്റ്റ് നടന്നത് .

കോവിഡ് -19 പ്രോട്ടോക്കോളുകളുടെ ഏതെങ്കിലും തരത്തിലുള്ള ലംഘനം ശ്രദ്ധയിൽ പെടുകയാണെങ്കിൽ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യണമെന്ന് ഷാർജ പോലീസ് ജനറൽ കമാൻഡ് കമ്മ്യൂണിറ്റി അംഗങ്ങളോട് അഭ്യർത്ഥിച്ചു.

error: Content is protected !!