ആരോഗ്യം ഇന്ത്യ കേരളം ചുറ്റുവട്ടം

സ്വയം പരിശോധിക്കാം 15 മിനിട്ടിൽ ഫലം അറിയാം : ഇന്ത്യയിൽ ‘കോവിസെല്‍ഫ്’ ഉടന്‍ വിപണിയില്‍…

മുംബൈ: കൊവിഡ് പരിശോധന സ്വയം നടത്തുന്നതിനുള്ള ഇന്ത്യയുടെ ആദ്യത്തെ കിറ്റ് ‘കോവിസെൽഫ്’ ഉടൻ തന്നെ വിപണിയിൽ ലഭ്യമാകും. 50 രൂപ വിലയുള്ള കിറ്റ് സര്‍ക്കാരിന്റെ ഇ-മാര്‍ക്കറ്റിങ് സൈറ്റില്‍ ലഭ്യമാക്കും. കിറ്റ് ഉപയോഗിച്ച് നടത്തുന്ന റാപ്പിഡ് ആന്റിജന്‍ പരിശോധനയുടെ ഫലം 15 മിനിറ്റില്‍ അറിയാം.

പൂനയിലെ മൈലാബ് ഡിസ്‌കവറി സൊലൂഷന്‍സ് ലിമിറ്റഡാണ് കിറ്റ് വികസിപ്പിച്ചത്. കൊവിസെല്‍ഫിന്റെ ഏഴ് ലക്ഷം യൂണിറ്റ് ആഴ്ചയില്‍ ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

error: Content is protected !!