അബൂദാബി ദുബായ്

പരിസ്ഥിതി ദിനം ‘ലവ് യുവർ പ്ലാനറ്റ്’ പദ്ധതിയുമായി ലുലു

അബുദാബി: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ലുലുവിൽ ‘ലവ് യുവർ പ്ലാനറ്റ്’ എന്ന പദ്ധതിക്ക് തുടക്കമായി. നെസ്‍ലെയുമായി ചേർന്ന് യു.എ.ഇയിലെ 40 സ്റ്റോറുകളിൽ പുനരുപയോഗിക്കാവുന്ന ബാഗുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണിത്. ഇതിന്റെ ഭാഗമായി ഒരു ലക്ഷം ബാഗുകൾ ഉപഭോക്താക്കൾക്ക് നൽകും. വളരെ വ്യക്തമായ സുസ്ഥിരതാ ലക്ഷ്യത്തോടെയാണ് ലുലുവിന്റെ പ്രവർത്തനം. 2021 ൽ പ്ലാസ്റ്റിക് ഉപയോഗം 30 ശതമാനം കുറക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതാണിത്.

അടുത്ത അഞ്ചുവർഷത്തിനുള്ളിൽ 100 ശതമാനം പ്ലാസ്റ്റിക് മുക്ത ഇടപാടുകൾക്കാൻ ശ്രമമെന്ന് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ.അഷ്‌റഫ് അലി പറഞ്ഞു. നിർമാതാക്കളും ചില്ലറവിതരണക്കാരുമായി യോജിച്ചുള്ള പ്രവർത്തനങ്ങളിലൂടെ ഈ ലക്ഷ്യത്തിൽ എളുപ്പമെത്തിച്ചേരാമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ലുലു സ്റ്റോറുകളിൽ നിന്നും 20 ദിർഹത്തിലധികം വിലയുടെ നെസ്‌ലെ ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് ബാഗ് സൗജന്യമാണ്. ഇതോടൊപ്പം കടലാസ് ബില്ലുകൾക്ക് പകരം ഡിജിറ്റൽ ബില്ലുകൾ നൽകുന്ന ‘ഇ-റസീറ്റ്’ പദ്ധതിക്കും ലുലുവിൽ തുടക്കമായി. ബില്ല് എസ്.എം.എസ് ആയി ലഭിക്കുന്ന രീതിയാണിത്. ഇടാപാടുകൾ പിന്നീട് പരിശോധിക്കാനും ഇത് സൗകര്യപ്രദമാണ്. ഇ-റസീറ്റ്’ പദ്ധതിയുടെ ഉദ്‌ഘാടനം അഷ്‌റഫ് അലി നിർവഹിച്ചു. ലുലു ഗ്രൂപ്പ് റീട്ടെയിൽ ഡയറക്ടർ ഷാബു മജീദ്, സി.ഐ.ഒ പിയുഷ് ചൗഹാൻ, മാർക്കറ്റിങ്, കമ്യൂണിക്കേഷൻ ഡയറക്ടർ വി.നന്ദകുമാർ എന്നിവർ സംബന്ധിച്ചു.

error: Content is protected !!