fbpx
ഇന്ത്യ കേരളം

അനിശ്ചിതത്വം നീങ്ങി; രാഹുൽ ഗാന്ധി വയനാട്ടിൽ തന്നെ

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും. പ്രഖ്യാപനം നടത്തിയത് എ.കെ.ആന്റണി. എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് എ.കെ.ആന്റണി ഇക്കാര്യം വ്യക്തമാക്കിയത്.

കേരള, തമിഴ് നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ അതിരിടുന്ന മണ്ഡലമാണ് വയനാട് എന്ന കണ്ടെത്തലാണ് ഈ തീരുമാനത്തിലേക്ക് എഐസിസിയെ നയിച്ചെതെന്നും എ.കെ.ആന്റണി പറഞ്ഞു. നിരന്തര ആവശ്യവും അഭ്യര്‍ത്ഥനയും പരിഗണിച്ച് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചെന്നായിരുന്നു ആന്റണിയുടെ വാക്കുകള്‍.

ഒരാഴ്ച്ച മുന്‍പ് തന്നെ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും രാഹുല്‍ മനസ്സ് തുറന്നിരുന്നില്ല. നിര്‍ണ്ണായക കൂടിയാലോചനകളാണ് ഇന്ന് രാവിലെ ഡല്‍ഹിയില്‍ നടന്നത്. നിര്‍ണ്ണായക തീരുമാനത്തിന് മുമ്പ് മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദും എ.കെ.ആന്റണിയും കെ.സി.വേണുഗോപാലും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അബമ്മദ് പട്ടേലും കൂടിയാലോചനകളില്‍ പങ്കെടുത്തിരുന്നു.

error: Content is protected !!