അബൂദാബി കാലാവസ്ഥ

അബുദാബിയുടെ ചില ഭാഗങ്ങളിൽ മൂടൽമഞ്ഞ് ; വാഹനമോടിക്കുന്നവർക്ക് ജാഗ്രതാനിർദ്ദേശം

Fog in some parts of Abu Dhabi; Caution for motorists_DUBAIVARTHA

അബുദാബി എമിറേറ്റിലെ ചില ഭാഗങ്ങളിൽ മൂടൽ മഞ്ഞ് ഉള്ളതിനാൽ വാഹനമോടിക്കുന്നവരോട് ഇന്ന് ജാഗ്രതയോടെ വാഹനമോടിക്കാൻ അധികൃതർ ആവശ്യപ്പെട്ടു.

മൂടൽ മഞ്ഞ് ഉള്ളതിനാൽ റോഡുകളിലെ ദൃശ്യപരത കുറയുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻ‌സി‌എം) വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി.

യു‌എഇയിൽ ഇന്ന് കാലാവസ്ഥ പകൽ സമയത്ത് ചൂടുള്ളതായിരിക്കുമെന്ന് എന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ഇന്നലെ വൈകുന്നേരം രാജ്യത്ത് ഏറ്റവും ഉയർന്ന താപനിലയായി അൽ ഐനിലെ സ്വീഹാനിൽ രേഖപ്പെടുത്തിയത് 50.2 ° C ആയിരുന്നു.

error: Content is protected !!