ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ കോവിഡ് മരണനിരക്കും രോഗബാധയും കുറയുന്നു ; പുതിയതായി 1.14 ലക്ഷത്തിലധികം കോവിഡ് കേസുകളും 2,677 മരണങ്ങളും

INDIA_COVID_19_UPDATES_DUBAIVARTHA_JUNE6TH

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,460 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2677 പേര്‍ കോവിഡ് മൂലം മരിച്ചു.  1,89,232 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയിൽ ഇതുവരെ 2,88,09,339 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,69,84,781 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 3,46,759 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവില്‍ 14,77,799 ആക്റ്റീവ് രോഗികളുണ്ട്.

ഇന്ത്യയിൽ ഇതുവരെ 23,13,22,417 വാക്‌സിന്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

error: Content is protected !!