fbpx
ദുബായ്

തടസ്സങ്ങൾ നീക്കി : ഇൻവെസ്റ്റ്‌മെന്റ് പാർക്ക് – എക്‌സ്‌പോ സ്റ്റേഷനുകൾക്കിടയിലുള്ള മെട്രോ സേവനങ്ങൾ സാധാരണ നിലയിലായതായി RTA

Dubai Metro removes service disruption: RTA says services between investment park and expo stations are back to normal_DUBAIVARTHA_UAE_MALAYALAMNEWS

ദുബായ് മെട്രോയുടെ ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്കിനും എക്‌സ്‌പോ സ്റ്റേഷനുകൾക്കിടയിലുള്ള  സർവീസുകൾ ഇന്ന്  ഞായറാഴ്ച ഒരു ചെറിയ തടസ്സത്തിന് ശേഷം പുനരാരംഭിച്ചതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ‌ടി‌എ) അറിയിച്ചു.

ദുബായ് മെട്രോയുടെ ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്കിനും എക്‌സ്‌പോ സ്റ്റേഷനുകൾക്കുമിടയിൽ മെട്രോ സേവനം സാധാരണ നിലയിലായി. നിങ്ങളുടെ സഹകരണത്തിന് നന്ദി. ആർ‌ടി‌എ ട്വിറ്ററിൽ അറിയിച്ചു.

രണ്ട് സ്റ്റേഷനുകൾ തമ്മിലുള്ള സേവനങ്ങൾ താത്കാലികമായി തടസപ്പെട്ടുവെന്ന് അതോറിറ്റി ഇന്ന് നേരത്തെ അറിയിച്ചിരുന്നു. യാത്രക്കാർക്കായി ഷട്ടിൽ ബസ് സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അറിയിച്ചിരുന്നു.

error: Content is protected !!