ഷാർജ

നിരോധിത സമയങ്ങളിൽ പ്രവേശിക്കുന്ന ടാങ്കറുകളെ പിടിക്കാൻ റഡാറുകൾ സ്ഥാപിച്ച് ഷാർജ പോലീസ്

Sharjah police have installed radars to catch tankers entering during prohibited times_dubaivartha

ഷാർജയിൽ നിരോധിത സമയങ്ങളിൽ പ്രവേശിക്കുന്ന മലിനജല ടാങ്കറുകളെ പിടിക്കാൻ റഡാറുകൾ സ്ഥാപിച്ച് ഷാർജ പോലീസ്.

നിരോധിത സമയങ്ങളിൽ മുവാലിഹ് വാണിജ്യ മേഖലയിലേക്ക് നീങ്ങുന്ന മലിനജല ടാങ്കറുകളെ ഇനി ഷാർജ പോലീസ് സ്ഥാപിച്ച റഡാറുകൾ പിടിക്കും. മുവാലിഹ് വാണിജ്യ മേഖലയിൽ പുതിയ ചലന സമയം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഷാർജ സിറ്റി മുനിസിപ്പാലിറ്റി പൊലീസുമായി ഏകോപിപ്പിച്ചാണ് നീക്കം.

മുവാലിഹ് വാണിജ്യ മേഖലയിലേക്ക് ടാങ്കറുകളുടെ പ്രവേശന സമയം രാവിലെ 8.30 മുതൽ ഉച്ചക്ക് 1 വരെയും രാത്രി 11 മുതൽ രാവിലെ 6 വരെയും ആയിരിക്കുമെന്ന് ഷാർജ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ തബിത് അൽ തുരൈഫി പറഞ്ഞു. തീരുമാനം നടപ്പാക്കുന്നതിനുമുമ്പ് രണ്ടാഴ്ചത്തേക്ക് ഡ്രൈവർമാർക്ക് പുതിയ സമയങ്ങളെക്കുറിച്ച് ബോധവത്കരിക്കുമെന്ന് അൽ തുരൈഫി പറഞ്ഞു.

 

 

 

error: Content is protected !!