ദുബായ്

ദുബായ് അൽ ഖൂസിലെ വെയർഹൗസിൽ തീപിടുത്തം ; ആളപായമില്ല

Warehouse fire in Dubai's Al Qusais; No injuries _dubaivartha

ദുബായിലെ അൽ ഖൂസ് പ്രദേശത്ത് തീപിടുത്തമുണ്ടായതായി പോലീസ് അറിയിച്ചു.
അൽ ഖൂസിലെ കത്തുന്ന വസ്തുക്കൾ അടങ്ങിയ ഒരു വെയർഹൗസിലാണ് തീപിടിത്തമുണ്ടായതെന്ന് ദുബായ് സിവിൽ ഡിഫൻസ് അറിയിച്ചു. രാവിലെ 11:09 നാണ് ദുബായ് സിവിൽ ഡിഫൻസിലെ കമാൻഡ് റൂമിന് എമർജൻസി കോൾ ലഭിച്ചത്.

അൽ ഖൂസ് ഫയർ സ്റ്റേഷനിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ രാവിലെ 11:13 ന് സംഭവസ്ഥലത്തെത്തി ഉച്ചയ്ക്ക് 12.40 ഓടെയാണ് തീ നിയന്ത്രണ വിധേയമാക്കി. ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല

error: Content is protected !!