അബൂദാബി

പഴയ ടയറുകളുപയോഗിച്ചുണ്ടായ വാഹനാപകടങ്ങളുടെ വീഡിയോ പുറത്ത് വിട്ട് അബുദാബി പോലീസ് ; നിയമലംഘനത്തിന് 500 ദിർഹം പിഴ

Abu Dhabi police release video of old tire accidents; A fine of 500 dirhams for the offense_DUBAIVARTHA_UAE_MALAYALAMNEWS

യു എ ഇയിൽ യോഗ്യതയില്ലാത്ത ടയറുകളുപയോഗിച്ച് വാഹനമോടിക്കുന്നതിന്റെ അപകടത്തെക്കുറിച്ച് വാഹനമോടിക്കുന്നവർക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

കേടായതോ പഴയതോ ആയ ടയറുകളുപയോഗിച്ച് വാഹനമോടിക്കുന്നവർക്ക്‌ 500 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുകളും ഈടാക്കുമെന്നും വാഹനം ഒരാഴ്ചത്തേക്ക് പിടിച്ചെടുക്കുമെന്നും ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അബുദാബി പോലീസ് ഓർമ്മിപ്പിച്ചു.

അതിവേഗ റോഡുകളിൽ യോഗ്യമല്ലാത്ത ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് വാഹനങ്ങൾ കറങ്ങുന്ന വീഡിയോയും പോലീസ് പുറത്തുവിട്ടിട്ടുണ്ട്‌. ഉയർന്ന താപനില മൂലം ഉണ്ടാകുന്ന വേനൽക്കാലത്ത് ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ ടയറുകൾ സുരക്ഷിതവും കേടുപാടുകൾ സംഭവിക്കാത്തതുമാണെന്ന് ഉറപ്പുവരുത്താൻ ഡ്രൈവർമാരോട് പോലീസ്
ആവശ്യപ്പെട്ടു.

 

error: Content is protected !!