അബൂദാബി ആരോഗ്യം

അബുദാബിയിൽ വിസയ്ക്ക് വേണ്ടിയുള്ള മെഡിക്കൽ ടെസ്റ്റിന് ഇനി കോവിഡ് പിസിആർ ടെസ്റ്റ് നിർബന്ധം

covid PCR test is now mandatory for medical test for visa in Abu Dhabi_dubaivartha

അബുദാബിയിൽ പുതിയ റെസിഡൻസി വിസയ്ക്ക് അപേക്ഷിക്കാനോ നിലവിലുള്ളത് പുതുക്കാനോ ആഗ്രഹിക്കുന്ന എല്ലാ അപേക്ഷകരും അവരുടെ മെഡിക്കൽ പരിശോധന നടത്തുന്നതിന് മുമ്പ് നെഗറ്റീവ് കോവിഡ് -19 പിസിആർ ടെസ്റ്റ് റിപ്പോർട്ട് കൈവശം വയ്ക്കേണ്ടതുണ്ടെന്ന് അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (സെഹ) അറിയിച്ചു. നാളെ ജൂൺ 7 തിങ്കളാഴ്ച മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും.

72 മണിക്കൂറിനിടയിൽ എടുത്ത നെഗറ്റീവ് കോവിഡ് -19 പിസിആർ റിപ്പോർട്ട് ആണ് മെഡിക്കൽ പരിശോധനക്ക് മുൻപ് ഹാജരേക്കേണ്ടത്.

error: Content is protected !!