ആരോഗ്യം ദുബായ്

കോവിഡ് മുൻകരുതൽ നടപടികൾ പാലിച്ചില്ല ; ദുബായിൽ 74 സ്ഥാപനങ്ങൾക്ക് കൂടി പിഴ

Covid did not take precautionary measures; In Dubai, 74 more companies were fined

കോവിഡ് മുൻകരുതൽ നടപടികൾ ലംഘിച്ചതിന് ദുബായ് എക്കണോമി ഒരു സ്ഥാപനം അടപ്പിക്കുകയും മറ്റ് 74 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്തു.

പരിശോധനയിൽ മൂന്ന് സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അനുവദനീയമായ പ്രവൃത്തി സമയത്തിന് ശേഷം ഭക്ഷണം കഴിക്കാൻ അനുവദിച്ചതിന് 57 റെസ്റ്റോറന്റുകൾക്കും കഫേകൾക്കും പരിശോധന സംഘം പിഴ ചുമത്തി.

അൽ മുരാർ, അയൽ നസീർ, നഹ്ദ, അൽ ഖുസൈസ്, ഹോർ അൽ അൻസ്, മുറാഖബത്ത്, കറാമ, അൽ ട്രേഡ് സെന്റർ, അൽ ജാഫ്‌ലിയ, അൽ ബർഷ, അൽ റിഗ്ഗ, ഇന്റർനാഷണൽ സിറ്റി, അൽ ഹുദൈബ, അൽ ധഗയ, ഊദ് മേത്ത, അൽ ഖൂസ് , മംസാർ, അൽ ബദ, സൂക്ക് അൽ കബീർ അതുപോലെ തന്നെ വിവിധ ഷോപ്പിംഗ് മാളുകൾ എന്നിവക്ക് മാസ്‌ക് ധരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തതിന് പിഴ ചുമത്തി.

സാമൂഹിക അകലം പാലിക്കുന്ന സ്റ്റിക്കറുകൾ പ്രദർശിപ്പിക്കാത്തതിന് മൂന്ന് ഷോപ്പിംഗ് മാൾ ഔട്ട് ലെറ്റുകൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

ഷോപ്പിംഗ് മാളുകളിലും തിരക്ക് കൂടുതലുള്ള സ്ഥലങ്ങളിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് വിവിധ പങ്കാളികൾക്കൊപ്പം പരിശോധന തുടരുമെന്ന് ദുബായ് എക്കണോമി അറിയിച്ചിട്ടുണ്ട്.

error: Content is protected !!