fbpx
ഉമ്മുൽ ഖുവൈൻ

ഉ​മ്മു​ൽ​ഖു​വൈ​നി​ൽ പുരാതന ശ​വ​കു​ടീ​ര​ങ്ങ​ൾ ക​ണ്ടെ​ത്തി

ഉമ്മുൽഖുവൈൻ: ഉ​മ്മു​ൽ​ഖു​വൈ​നി​ൽ ഒ​ന്നാം നൂ​റ്റാ​ണ്ടി​ലെ ശ​വ​കു​ടീ​ര​ങ്ങ​ൾ, ക​ര​കൗ​ശ​ല വ​സ്​​തു​ക്ക​ൾ, ആ​ഭ​ര​ണ​ങ്ങ​ൾ എ​ന്നി​വ ക​ണ്ടെ​ത്തി. യു.​എ.​ഇ​യി​ലെ ഏ​റ്റ​വും വ​ലി​യ പു​രാ​വ​സ്​​തു കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ ഇ​ദ്​ ​ദു​റി​ൽ​ 15 ശ​വ​കു​ടീ​ര​ങ്ങ​ൾ, അ​ധി​വാ​സ​ത്തി​ൻറെ അ​വ​ശി​ഷ്​​ട​ങ്ങ​ൾ, വെ​ങ്ക​ല പ്ര​തി​മ​ക​ൾ, പാ​ത്ര​ങ്ങ​ൾ, ആ​ഭ​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഖ​ന​നം ചെ​യ്​​തെ​ടു​ത്ത​താ​യി ഉ​മ്മു​ൽ​ഖു​വൈ​ൻ വി​നോ​ദ​സ​ഞ്ചാ​ര പു​രാ​വ​സ്​​തു വ​കു​പ്പ്​ വ്യ​ക്​​ത​മാ​ക്കി. കൂടാതെ പൗരാണിക കാലത്തെ പാത്രങ്ങളും ആഭരണങ്ങളുമടക്കമുള്ള സാധനങ്ങൾ പുരാവസ്തു ഗവേഷകർ കണ്ടെടുത്തു. എഡി ഒന്നാം നൂറ്റാണ്ടിനു മുൻപു മുതലുള്ള സാധനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. കരകൗശല വസ്തുക്കൾ, വെങ്കല പാത്രങ്ങൾ, നാണയങ്ങൾ, കല്ലറകൾ എന്നിവയും കണ്ടെത്തിയതായി ടൂറിസം വകുപ്പ് ഡയറക്ടർ ജനറൽ ആലിയ അൽ ഗാഫി പറഞ്ഞു. അലക്സാണ്ടർ ചക്രവർത്തിയുടെ കാലത്തെ നാണയങ്ങളോടു സാമ്യമുള്ള നാണയങ്ങളും കിട്ടി. മേഖലയിൽ ഗവേഷണ പരിപാടികൾ തുടരുകയാണ്. കണ്ടെടുത്ത സാധനങ്ങൾ കൂടുതൽ പഠനവിധേയമാക്കും

error: Content is protected !!