fbpx
ഇന്ത്യ

ഇന്ത്യയിൽ വാക്സിൻ സ്വീകരിച്ചവർക്ക് ആഭ്യന്തരവിമാനയാത്രക്കായി പി. സി. ആർ പരിശോധന ഒഴിവാക്കാൻ സാധ്യത

ഇന്ത്യയിൽ വാക്സിൻ സ്വീകരിച്ചവർക്ക് ആഭ്യന്തരവിമാനയാത്രക്കായി പി. സി. ആർ പരിശോധന ഒഴിവാക്കാൻ സാധ്യത. ആരോഗ്യ മന്ത്രാലയമടക്കമുള്ളവരുമായി ചര്‍ച്ചചെയ്ത് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്നു കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. ഇതു സംബന്ധിച്ച ചര്‍ച്ച തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.

വ്യോമയാന മന്ത്രാലയം ആരോഗ്യ രംഗത്തെ വിദഗ്ധരടക്കമുള്ളവരുമായി ചര്‍ച്ച ചെയ്തു മാത്രമെ തീരുമാനമെടുക്കൂ. യാത്രക്കാരുടെ താത്പര്യത്തിനാവും ഇക്കാര്യത്തില്‍ മുന്‍ഗണന നല്‍കുക. നിലവില്‍ കൊവിഡ് കേസുകള്‍ കൂടുതലുള്ള സംസ്ഥാനങ്ങളില്‍നിന്ന് ആഭ്യന്തര വിമാനയാത്ര നടത്തുന്നവരോടാണ് ആര്‍.ടി.പി.സി.ആര്‍ പരിശോധനാഫലം ചോദിക്കുന്നത്.

error: Content is protected !!