അന്തർദേശീയം

പാകിസ്ഥാനിൽ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 35 ലധികം പേർ മരണപ്പെട്ടതായി റിപ്പോർട്ട് ; നിരവധി പേര്‍ക്ക് പരിക്ക്

More than 35 killed in train collision in Pakistan Many were injured

പാകിസ്ഥാനിൽ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 35 ലധികം പേർ മരണപ്പെട്ടതായി റിപ്പോർട്ട്. അപകടത്തിൽ അൻപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് അധികൃതരെ ഉദ്ധരിച്ചുള്ള വാര്‍ത്താ ഏജൻസികളുടെ റിപ്പോര്‍ട്ട്. തെറ്റായ സിഗ്നലിങ് സംവിധാനമാണ് അപകടത്തിനു കാരണമായതെന്നാണ് റിപ്പോര്‍ട്ട്.

ലാഹോറിൽ നിന്നു കറാച്ചിയിലേയ്ക്ക് പോകുകയായിരുന്ന സര്‍ സെയ്ദ് എക്സ്പ്രസും സര്‍ഗോധയിൽ നിന്ന് കറാച്ചിയിലേയ്ക്ക് വരികയായിരുന്ന മില്ലത് എക്സ്പ്രസുമാണ് കട്ടിയിടിച്ചതെന്ന് പാക് മാധ്യമമായ ഡോൺ റിപ്പോര്‍ട്ട് ചെയ്തത്. ധാര്‍കി എന്ന സ്ഥലത്തായിരുന്നു അപകടം നടന്നത്. ട്രെയിനുകള്‍ തമ്മിൽ കൂട്ടിയിടിച്ചതോടെ മില്ലത് എക്സ്പ്രസിൻ്റെ പല ബോഗികളും മറിഞ്ഞു. ഇതോടെ നിരവധി പേര്‍ക്ക് ജീവൻ നഷ്ടമാകുകയും നിരവധി യാത്രക്കാര്‍ക്ക് പരിക്കേൽക്കുകയുമായിരുന്നു.

error: Content is protected !!