അജ്‌മാൻ അബൂദാബി അൽഐൻ ആരോഗ്യം ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

യു എ ഇയിലെ ആകെ കോവിഡ് മരണങ്ങൾ 1700 കടന്നു / പുതിയതായി 1,968 കോവിഡ് കേസുകൾ കൂടി

UAE COVID 19 UPDATES_JUNE_7TH_DUBAIVARTHA_UAE_MALAYALAMNEWS

യു എ ഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3 കോവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് മരണങ്ങൾ 1700 കടന്നു. ഇന്ന് 1,968 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 1,933 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി.  ഇന്ന് 3 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇന്നത്തെ പുതിയ 1,968 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 585,039 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 1,933 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 564,509 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 1,702 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 18 ,828 സജീവ കോവിഡ് കേസുകളാണുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 208,090 അധിക കോവിഡ് പരിശോധനകളിലൂടെയാണ് ഈ പുതിയ കേസുകൾ കണ്ടെത്തിയത്.

error: Content is protected !!