ആരോഗ്യം ഇന്ത്യ

നയം മാറ്റി ; ഇന്ത്യയിൽ ജൂണ്‍ 21 മുതല്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും സൗജന്യമായി കോവിഡ് വാക്സിന്‍  ; പ്രധാനമന്ത്രി നരേന്ദ്രമോദി

Vaccine free of charge in India from June 21 to 18 years of age Prime Minister Narendra Modi

ഇന്ത്യയിൽ ജൂണ്‍ 21 മുതല്‍ പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

വിദേശത്ത് നിന്ന് കേന്ദ്രസര്‍ക്കാര്‍ നേരിട്ട് വാക്സിന്‍ വാങ്ങി സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം ഒറ്റക്കെട്ടായി കൊവിഡിനെതിരെ പോരാടുകയാണെന്നും മോദി പറഞ്ഞു. കഴിഞ്ഞ 100 വര്‍ഷത്തിനിടെ കാണാത്ത മഹാമാരിയാണു കൊവിഡെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം തരംഗത്തിൽ ഉറ്റവരേയും ഉടയവരേയും നഷ്ടമായിയെന്ന് പ്രധാനമന്ത്രി. രാജ്യത്ത് യുദ്ധകാല അടിസ്ഥാനത്തിലാണ് പ്രവർത്തനങ്ങൾ നടത്തിയതെന്ന് പ്രധാനമന്ത്രി. വാക്സിനേഷനിലൂടെ പ്രതിരോധം ശക്തിപ്പെടുത്താനായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സഹായങ്ങൾ ലഭിച്ചു. വാക്സിനാണ് ഏറ്റവും വലിയ രക്ഷാകവചം. ഓക്സിജൻ ഉൽപാദനം പത്തിരട്ടി വർദ്ധിപ്പിക്കാൻ സാധിച്ചുവെന്നും പ്രധാനമന്ത്രി. വിദേശത്തു ലഭ്യമായ മരുന്നുകൾ ഇവിടെ എത്തിച്ചുവെന്ന് പ്രധാനമന്ത്രി. ലോകമെങ്ങും നിന്ന് ഇന്ത്യയ്ക്ക് സഹായം ലഭിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. സർക്കാരിന്‍റെ എല്ലാ മേഖലകളും സജ്ജമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു.

error: Content is protected !!