അബൂദാബി കായികം ദുബായ് ഷാർജ

ഐ.പി.എൽ 2021 സെപ്റ്റംബർ 19 ന് യു എ ഇയിൽ പുനരാരംഭിക്കും ; ഫൈനൽ ഒക്ടോബർ 15 ന്

IPL 2021 will resume on September 19 in the UAE_DUBAIVARTHA_UAE_MALAYALAMNEWS

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ സെപ്റ്റംബർ 19 മുതൽ യുഎഇയിൽ പുനരാരംഭിക്കും. ഒക്ടോബർ 15-ന് ഫൈനൽ  പോരാട്ടം നടക്കുമെന്നും വാര്‍ത്താ ഏജന്‍സി ആയ ANI റിപ്പോർട്ട് ചെയ്തു

ബിസിസിഐയും എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡും തമ്മിലുള്ള ചർച്ചകൾ നന്നായി നടന്നുവെന്നും ബാക്കിയുള്ള ഐപിഎൽ ഗെയിമുകൾ ദുബായ്, ഷാർജ, അബുദാബി എന്നിവിടങ്ങളിൽ വിജയകരമായി നടക്കുമെന്ന് ഇന്ത്യൻ ബോർഡിന് ഉറപ്പുണ്ടെന്നും ബിസിസിഐ ഉദ്യോഗസ്ഥർ പറഞ്ഞു.

വിദേശ താരങ്ങളെ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ബിസിസിഐ കൃത്യമായ തീരുമാനമെടുക്കുമെന്നാണ് ഫ്രാഞ്ചൈസികളും പ്രതീക്ഷിക്കുന്നത്.

error: Content is protected !!