ഷാർജ

വാഴയിലയിൽ മൈലാഞ്ചി സൽക്കാരം ഒരുക്കി പഴമയുടെ പെരുമയിൽ ഗഫൂർക്കാസ് തട്ടുകട

Gafoorkas' Thattukada in the old-fashioned pride of preparing a henna reception on banana leaves

കേരളത്തിലെ നാടൻ വിഭവങ്ങളും നാട്ടുരുചികളും ഒട്ടും തനിമ ചോരാതെ ഗൾഫ് മലയാളികൾക്ക് വർഷങ്ങളായി നൽകി കൊണ്ടിരിക്കുന്ന ഷാർജ മുവെയിലയിലെ ഗഫൂർക്കാസ് തട്ടുകടയിൽ മൈലാഞ്ചി സൽക്കാരം ഒരുങ്ങുന്നു.  പഴയകാല കല്യാണ വിരുന്നുകളെ ഓർമപ്പെടുത്തുന്ന രീതിയിലാണ് ഓരോ വിഭവങ്ങളും തയ്യാറായിക്കിയിട്ടുള്ളത് . കേൾവിയിൽ കൗതുകമുണർത്തുമെങ്കിലും ഈ വിഭവങ്ങൾ എല്ലാം തന്നെ കേരളത്തിലെ പല ഭാഗത്തും പോപ്പുലർ ആയിട്ടുള്ള നാടൻ വിഭവങ്ങൾ ആണെന്നാണ് ഈ മെനുവിന്റെ പ്രത്യേകത.

പഴയ കാല പോത്തു ബിരിയാണി,അവുളാക്കാന്റെ ആട് ബിരിയാണി,ഒട്ടക ബിരിയാണി,നെയ് ചോറും പോത്ത് കുരുമുളകിൽ പെരട്ടിയതും,ഒറോട്ടിയും മുട്ടച്ചാറും,കക്കാറോട്ടി,പെറോട്ടയും കോഴിറോസ്റ്റും,കപ്പയും മുളകിട്ട മത്തികറിയും,തട്ടുദോശ സെറ്റ്,കട്ടച്ചൽ കുഴി കോഴി നാടൻ പെരട്ട്,പേപ്പർ പെറോട്ടയും പോത്ത് പൊരിച്ചതും,അര കോഴിപൊരിച്ചതും ചപ്പാത്തിയും എന്നിവയാണ് മുഖ്യ വിഭവങ്ങൾ . തങ്ങളുടെ ഷെഫുമാർ മാസങ്ങളായി നടത്തിയ ഗവേഷണത്തിന്റെ ഫലമാണ് ഈ സൽക്കാര വിഭവങ്ങൾ എന്ന് മാനേജ്‌മന്റ് അറിയിച്ചു .
ജൂൺ 10,11,12 തീയതികളിൽ ഷാർജാ ബ്രാഞ്ചിൽ വൈകുന്നേരം 7pm മുതൽ 11.30pm വരെ വെറും 19 ദിർഹംസിനാണ് ഈ സൽക്കാര സദ്യ ലഭ്യമാവുക

error: Content is protected !!