അബൂദാബി ആരോഗ്യം

അബുദാബിയിലെ കോവിഡ് പരിചരണ പ്രൈം അസസ്മെന്റ് സെന്ററുകളുടെ പ്രവർത്തന സമയം നീട്ടിയതായി സെഹ

The Covid Care Prime Assessment Centers in Abu Dhabi have been extended_dubaivartha

അബുദാബിയുടെ കോവിഡ് -19 പ്രൈം അസസ്മെന്റ് സെന്ററുകൾ ഇപ്പോൾ കൂടുതൽ സമയം തുറന്നിരിക്കുമെന്ന് അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (സെഹ) അറിയിച്ചു.

അബുദാബിയിലെ മിന സായിദ്, മാഫ്രക് ഹോസ്പിറ്റൽ, അൽ ഐൻ കൺവെൻഷൻ സെന്റർ എന്നിവിടങ്ങളിലാണ് കോവിഡ് -19 പ്രൈം അസസ്മെന്റ് സെന്ററുകൾ. ഇനി മുതൽ ഈ കേന്ദ്രങ്ങൾ എല്ലാ ദിവസവും രാവിലെ 8 മുതൽ രാത്രി 10 വരെ അവ പ്രവർത്തിക്കും. മുമ്പ് ഈ കേന്ദ്രങ്ങൾ രാത്രി 8 മണിക്ക് അടച്ചിരുന്നു.

മിന സായിദിലെ കേന്ദ്രവും അൽ ഐൻ കൺവെൻഷൻ സെന്ററിലെ പർപ്പിൾ സോണും കോവിഡ് സമ്പർക്കത്തിലുള്ളവർക്കും യാത്രക്കാർക്കും സ്ക്രീനിംഗ്, അസസ്മെന്റ്, ഫോളോ-അപ്പ് സേവനങ്ങളാണ് നൽകുക.

കോവിഡ് -19 രോഗികൾക്കുള്ള എല്ലാ സേവനങ്ങളും അബുദാബിയിലെ മാഫ്രക് ഹോസ്പിറ്റലിലെ ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകളുടെ കെട്ടിടത്തിലും അൽ ഐൻ കൺവെൻഷൻ സെന്ററിലെ റെഡ് സോണിലും ലഭ്യമാണ്.

error: Content is protected !!