ദുബായ്

ദുബായിലെ പള്ളികളിലെ വനിതാ പ്രാർത്ഥനാ ഹാളുകൾ ഇന്ന് മുതൽ തുറക്കാൻ അനുമതി

Permission to open women's prayer halls in mosques in Dubai from today_dubaivartha

ദുബായിലെ പള്ളികളിലെ വനിതാ പ്രാർത്ഥനാ ഹാളുകൾ ഇന്ന് തിങ്കളാഴ്ച മുതൽ വീണ്ടും തുറക്കാൻ അനുമതി നൽകിയതായി ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെന്റ പുറത്തിറക്കിയ സർക്കുലറിലൂടെ അറിയിച്ചു.

ഇന്ന് 2021 ജൂൺ 7 തിങ്കളാഴ്ച അസ്ർ പ്രാർത്ഥന മുതൽ ദുബായിലെ പള്ളികളിലെ എല്ലാ സ്ത്രീകളുടെ പ്രാർത്ഥനാ ഹാളുകളും വീണ്ടും തുറക്കാൻ മസ്ജിദുകളിലെ (പള്ളികളിലെ) ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പുരുഷന്മാരുടെ പ്രാർത്ഥന ഹാളുകളിൽ നിർബന്ധമാക്കിയ കർശനമായ മുൻകരുതൽ നടപടികൾ ലേഡീസ് വിഭാഗങ്ങളിലും പാലിക്കേണ്ടതുണ്ടെന്നും അധികൃതർ അറിയിച്ചു.

error: Content is protected !!