ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ ആശ്വാസമായി ഒരു ലക്ഷത്തിന് താഴെ പ്രതിദിനകോവിഡ് കേസുകൾ / പുതിയതായി 86,498 കോവിഡ് കേസുകളും 2123 മരണങ്ങളും

india covid updates_june_8_dubaivartha

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 86,498 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2123 പേര്‍ കോവിഡ് മൂലം മരിച്ചു. 1,74,399 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയിൽ ഇതുവരെ 2,89,96,473 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,73,41,462 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 3,51,309 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവില്‍ 13,03,702 ആക്റ്റീവ് രോഗികളുണ്ട്.

ഇന്ത്യയിൽ ഇതുവരെ 23,61,98,726 വാക്‌സിന്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

error: Content is protected !!