അജ്‌മാൻ അബൂദാബി അൽഐൻ ആരോഗ്യം ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

യു എ ഇയിൽ പുതിയതായി 2,205 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു / 2,168 പേർക്ക് രോഗമുക്തിയും

UAE COVID 19 UPDATES_DUBAIVARTHA_JUNE_8_UAE_MALAYALAMNEWS

യു എ ഇയിൽ ഇന്ന് 2,205 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 2,168 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി.  ഇന്ന് 2 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇന്നത്തെ പുതിയ 2,205 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 587,244 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 2,168 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 566,677 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 1,704 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 18 ,863 സജീവ കോവിഡ് കേസുകളാണുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 209,026 അധിക കോവിഡ് പരിശോധനകളിലൂടെയാണ് ഈ പുതിയ കേസുകൾ കണ്ടെത്തിയത്.

error: Content is protected !!