അബൂദാബി ഇന്ത്യ കേരളം ദുബായ്

ബെക്സ് കൃഷ്ണൻ നാട്ടിലെത്തി : അവിശ്വസനീയമായ സന്തോഷത്തിൽ കുടുംബം

Bex Krishnan returns home: family in incredible happiness_dubaivartha_UAE_Malayalamnews

വ്യവസായി എംഎ യൂസഫലിയുടെ ഇടപെടലിൽ അബുദാബിയിൽ വധശിക്ഷയിൽ നിന്ന് രക്ഷപെട്ട മലയാളി ബെക്സ് കൃഷ്ണൻ നാട്ടിലെത്തി. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കൊച്ചി വിമാനത്താവളത്തിൽ ബെക്സ് കൃഷ്ണൻ എത്തിയത്. ബെക്സിനെ ഭാര്യ വീണയും മകൻ അദ്വൈതും ചേര്‍ന്ന് വിമാനത്താവളത്തിൽ സ്വീകരിച്ചതോടെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനും അവസാനമായി.

പ്രവാസി വ്യവസായിയായ എംഎ യൂസഫലി ഒരു കോടി രൂപയോളം മോചനത്തിനായി കെട്ടിവെച്ചതോടെയാണ് തൃശൂര്‍ പുത്തൻചിറ ചെറവട്ട സ്വദേശിയായ ബെക്സ് കൃഷ്ണൻ്റെ ജയിൽമോചനം സാധ്യമായത്. 2021ൽ അബുദാബിയിൽ ജോലി ചെയ്യുന്നതിനിടെ ബെക്സ് ഓടിച്ച വാഹനമിടിച്ച് സുഡാൻ സ്വദേശിയായ ഒരു ബാലൻ മരിച്ചതോടെയാണ് ഇദ്ദേഹം ജയിലിലായത്. ജോലിയുടെ ആവശ്യത്തിനായി മുസഫയിലേയ്ക്ക് പോകുമ്പോഴായിരുന്നു അപകടം. തുടര്‍ന്ന് കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയിൽ ബെക്സിനെതിരെ നരഹത്യയ്ക്ക് കേസെടുക്കുകയായിരുന്നു.

error: Content is protected !!