fbpx
അബൂദാബി ദുബായ്

യുഎഇയിൽ അമിത ശബ്ദമുണ്ടാക്കി വാഹനം ഓടിക്കുന്നവർക്ക്‌ 2,000 ദിർഹം പിഴ ; മുന്നറിയിപ്പുമായി പോലീസ്

Driver fined 2,000 dirhams for making excessive noise in UAE Police with warning_DUBAIVARTHA_MALAYALAMNEWS

യുഎഇയിൽ ജനവാസ മേഖലകളിൽ വാഹനങ്ങളില്‍ നിന്ന് അമിത ശബ്ദമുണ്ടാക്കുന്നവരെക്കുറിച്ച് നിരവധിപ്പേര്‍ പരാതിപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. റെസിഡൻഷ്യൽ ഏരിയകളിലൂടെ വാഹനമോടിക്കുമ്പോൾ അസ്വസ്ഥതയുണ്ടാക്കുന്ന ഡ്രൈവർമാർക്കെതിരെ പോലീസ് വൻതോതിൽ പ്രചരണം നടത്തിയിരുന്നു.

ഇതിന്റെ ഭാഗമായി മോട്ടോർ ബൈക്കുകൾ ഉൾപ്പെടെ അനധികൃതമായി മോഡിഫൈ ചെയ്ത നിരവധി വാഹനങ്ങൾ  പോലീസ് കണ്ടുകെട്ടിയിട്ടുണ്ട്.വാഹനങ്ങളിൽ നിയമവിരുദ്ധമായ മാറ്റങ്ങൾ വരുത്താൻ യുഎഇയിലെ മോട്ടോർ വർക്ക് ഷോപ്പുകൾക്ക് അനുവാദമില്ല, വാഹനങ്ങളുടെ ഉടമകൾ അവരുടെ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തിയതായി കണ്ടെത്തിയാൽ വാഹന രജിസ്ട്രേഷൻ പുതുക്കുന്നതിനും അനുവാദമില്ല.

അനുവദനീയമായതിനേക്കാള്‍ ഉയര്‍ന്ന ശബ്ദം പുറപ്പെടുവിക്കുന്ന വാഹനങ്ങള്‍ക്ക് ഫെഡറല്‍ ട്രാഫിക് നിയമത്തിലെ ഇരുപതാം വകുപ്പ് പ്രകാരം 2000 ദിര്‍ഹം പിഴയും ഡ്രൈവര്‍ക്ക് 12 ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ.ഇത്തരത്തില്‍ വാഹനങ്ങള്‍ ഓടിക്കുന്നവരെ കണ്ടാല്‍ പൊതുജനങ്ങള്‍ 999 എന്ന നമ്പറില്‍ അറിയിക്കണമെന്നും  പൊലീസ് അറിയിച്ചു.

error: Content is protected !!