ദുബായ്

ദുബായ് റിഗ്ഗയിലെ റെസിഡൻഷ്യൽ ടവറിൽ തീപിടിത്തം : ആളപായമില്ല

Fire in residential tower in Al Rigga, Dubai_dubaivartha_UAE_malayalamnews

ദുബായ് അൽ റിഗ്ഗയിലെ ഫാൽക്കൺ റെസിഡൻഷ്യൽ ടവറിന്റെ പതിനാലാം നിലയിൽ തീപിടിത്തമുണ്ടായതായി ദുബായ് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ അറിയിച്ചു. തീപിടിത്തം ഉടൻ നിയന്ത്രണവിധേയമാക്കിയതായും പരിക്കുകളോ മരണങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു

ഇന്ന് ബുധനാഴ്ച രാവിലെ 9:01 ന് തങ്ങൾക്ക് അടിയന്തര കോൾ ലഭിച്ചതായി ദുബായ് സിവിൽ ഡിഫൻസിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. പോർട്ട് സയീദ് ഫയർ സ്റ്റേഷനിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ രാവിലെ 9:07 നാണ് ടവറിൽ എത്തിയത്.

പതിനാലാം നിലയിലെ ഒരു അപ്പാർട്ട്മെന്റിലായിരുന്നു തീപിടുത്തം. രാവിലെ 9:40 നാണ് ടവർ ഒഴിപ്പിക്കുകയും തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു.അൽ റാസ്, അൽ കറാമ ഫയർ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും ഫയർ എഞ്ചിനുകളും സംഭവസ്ഥലത്തേക്ക് അയച്ചിരുന്നു.

Courtesy : gulfnews

error: Content is protected !!