ദുബായ്

റോഡിൽ അറ്റകുറ്റപ്പണി ; ദുബായിലെ പാം ജുമൈര റോഡിൽ വെള്ളിയാഴ്ച വരെ കാലതാമസമുണ്ടാകുമെന്ന് മുന്നറിയിപ്പ്

Road maintenance; Warning of delay on Palm Jumeirah Road in Dubai until Friday

ഇന്ന് ജൂൺ 9 ബുധനാഴ്ച പുലർച്ചെ 12.01 മുതൽ മറീന റെസിഡൻസസിനും നഖീൽ മാളിനുമിടയിലുള്ള പാം ജുമൈറ എക്സിറ്റ് റോഡിൽ അറ്റകുറ്റപ്പണികൾ നടത്തുമെന്ന് നഖീൽ കമ്മ്യൂണിറ്റി മാനേജ്‌മെന്റ് നോട്ടീസ് നൽകി.

അറ്റകുറ്റപ്പണികൾ 24 മണിക്കൂറും തുടരും, 48 മണിക്കൂറിനുള്ളിൽ ഇത് പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഈ സമയത്ത് ഒരു സേവനത്തിനും തടസ്സമുണ്ടാകില്ലെന്നും നഖീൽ പ്രസ്താവനയിലൂടെ പറഞ്ഞു. എന്നിരുന്നാലും ചിലപ്പോൾ റോഡിൽ കാലതാമസം നേരിട്ടേക്കാം. ജോലി പൂർത്തിയാകുന്നതുവരെ താമസക്കാർക്കും സന്ദർശകർക്കും പാം മോണോറെയിൽ സൗജന്യമായി ഉപയോഗിക്കാം

സർവീസ് ലൈനിലെ അടിയന്തിര ഭൂഗർഭ അറ്റകുറ്റപ്പണികൾ മൂലമാണ് റോഡിൽ കാലതാമസമുണ്ടാകാൻ സാധ്യതയെന്ന് ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ‌ടി‌എ) ട്വീറ്റ് ചെയ്തു.

error: Content is protected !!