ദുബായ്

ഇവന്റുകളിൽ പങ്കെടുക്കാൻ വാക്സിനേഷനൊപ്പം പി.സി. ആർ കൂടി വേണമെന്ന നിയമം തൽകാലം ദുബായിൽ ബാധകമല്ല

The law requiring PCR TEST along with vaccination to attend events does not currently apply in Dubai _DUBAIVARTHA_UAE_MALAYALAMNEWS

ഇവന്റുകളിൽ പങ്കെടുക്കാൻ വാക്സിനേഷനൊപ്പം പി. സി. ആർ കൂടി വേണമെന്നത് ഇപ്പോൾ ദുബായിൽ ബാധകമല്ല. യു എ ഇ മൊത്തത്തിൽ സൂചിപ്പിച്ചിരുന്ന ഇവന്റ് സംബന്ധമായി അതിൽ പങ്കെടുക്കുന്നവർക്കുള്ള മാർഗനിർദ്ദേശങ്ങളിൽ ദുബായിൽ മാത്രം ചില ഇളവുകൾ തുടരുകയാണ്. ഒരുമാസക്കാലം പരീക്ഷണാടിസ്ഥാനത്തിൽ ദുബായിൽ ഇവന്റുകൾ നടത്താൻ അവസരം കൊടുത്ത കൂട്ടത്തിൽ വാക്സിനേഷൻ 2 ഡോസും പൂർത്തിയായവർക്ക് പങ്കെടുക്കാമെന്ന് പറഞ്ഞിരുന്നു. എന്നാൽ യു എ ഇയുടെ പുതിയ മാർഗ്ഗനിർദ്ദേശമനുസരിച്ച് 48 മണിക്കൂറിനിടയിൽ എടുത്തിരിക്കുന്ന ഒരു കോവിഡ് പി. സി. ആർ നെഗറ്റീവ് ഫലം കൂടി അനിവാര്യമാണെന്ന് കാണിച്ചിരുന്നു.

ഇക്കാര്യം ദുബായ് വാർത്ത ദുബായിലെ DTCM ഓഫീസുമായി ബന്ധപെട്ട് അന്വേഷിച്ചപ്പോൾ തൽകാലം ദുബായിൽ പി. സി. ആർ ടെസ്റ്റ് എടുക്കേണ്ടത് ആവശ്യമില്ല, വാക്സിനേഷന്റെ സർട്ടിഫിക്കറ്റ് മാത്രം മതി ഇവന്റുകളിൽ പങ്കെടുക്കാൻ എന്നാണ് വ്യക്‌തമാക്കിയിരിക്കുന്നത്.

error: Content is protected !!