ആരോഗ്യം ദുബായ്

കോവിഡ് മുൻകരുതൽ നടപടികൾ പാലിച്ചില്ല ; ദുബായിൽ സ്പോർട്സ് ഔട്ട് ലെറ്റ് ഒരു മാസത്തേക്ക് അടപ്പിച്ചു

covid did not take precautionary measures; Sports outlet in Dubai closed for a month_dubaivartha_uae_malayalamnews

ദുബായ് സ്പോർട്സ് കൗൺസിലിന്റെയും , ദുബായ് എക്കണോമിയുടെയും സഹകരണത്തോടെ, കോവിഡ് -19 മുൻകരുതൽ നടപടികൾ പാലിക്കാത്തതിൽ ദുബായിലെ സ്പോർട്സ് ഔട്ട് ലെറ്റ് ഒരു മാസത്തേക്ക് അടച്ചുപൂട്ടാൻ ഉത്തരവിട്ടു.

മാസ്ക് ധരിക്കുന്നതിലും സാമൂഹിക അകലം പാലിക്കുന്നതിലും സ്പോർട്സ് ഔട്ട് ലെറ്റ് പരാജയപെട്ടു.

കായിക സൗകര്യങ്ങളായ ഫിറ്റ്നസ് സെന്ററുകൾ, ക്ലബ്ബുകൾ, അക്കാദമികൾ, കായിക ഇവന്റുകൾ എന്നിവ ഔദ്യോഗിക പ്രോട്ടോക്കോളുകളുമായി പൂർണ്ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള പരിശോധനയുടെ ഭാഗമായാണ് ഈ അടച്ചുപൂട്ടൽ നടപടി.

കായിക സൗകര്യങ്ങൾ, പരിശീലന, ഫിറ്റ്നസ് സെന്ററുകൾ, അക്കാദമികൾ, ഇവന്റ് സംഘാടകർ എന്നിവർ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും കോവിഡ്-പ്രതിരോധ നടപടികൾ എല്ലായിപ്പോഴും പാലിക്കണമെന്നും കൗൺസിൽ അഭ്യർത്ഥിച്ചു.

error: Content is protected !!