fbpx
അന്തർദേശീയം അബൂദാബി ദുബായ്

കോവിഡ് 19 : 3 രാജ്യങ്ങളിൽ നിന്നുള്ളവർക്ക്‌ കൂടി യാത്രാവിലക്കേർപ്പെടുത്തി യുഎഇ

Covid 19: UAE imposes travel ban on 3 COUNRIES_DUBAIVARTHA_UAE_MALAYALAMNEW

മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ പ്രവേശനം കൂടി യുഎഇ താൽക്കാലികമായി നിർത്തിവെക്കാനൊരുങ്ങുന്നു

സാംബിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ , ഉഗാണ്ട എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ്‌ ജൂൺ 11 വെള്ളിയാഴ്ച മുതൽ യുഎഇയിലേക്ക് യുഎഇ അധികൃതർ യാത്രാവിലക്കേർപ്പെടുത്തിയത്.

എന്നിരുന്നാലും ട്രാൻസിറ്റ്, കാർഗോ ഫ്ലൈറ്റുകൾ പ്രവർത്തിക്കും.

യുഎഇ പൗരന്മാർ, നയതന്ത്രപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ അവരുടെ കുടുംബാംഗങ്ങൾ, യുഎഇ എംബസികളിലും ദുരിതബാധിത രാജ്യങ്ങളിലും പ്രവർത്തിക്കുന്ന അഡ്മിനിസ്ട്രേറ്റർമാർ ഉൾപ്പെടെയുള്ളവരെ ഈ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

 

error: Content is protected !!