ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ ആശങ്കയായി 6000 കടന്ന് പ്രതിദിന കോവിഡ് മരണങ്ങൾ / 94,052 പുതിയ കോവിഡ് കേസുകളും

india covid 19 updates_june 10_dubaivartha

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മരണസംഖ്യ 6000 കടന്നു. എന്നാൽ പ്രതിദിനരോഗബാധയിൽ കുറവാണ് രേഖപെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,052 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,148 പേര്‍ കോവിഡ് മൂലം മരിച്ചു. 1,51,367 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയിൽ ഇതുവരെ 2,91,83,121 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,76,55,493 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 3,59,676 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവില്‍ 11,67,952 ആക്റ്റീവ് രോഗികളുണ്ട്.

ഇന്ത്യയിൽ ഇതുവരെ 23,90,58,360 വാക്‌സിന്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

error: Content is protected !!