fbpx
വിനോദം

റെക്കോര്‍ഡ്‌ ബ്രേക്കിംഗ് വ്യൂവര്‍ഷിപ്പുമായി ഇന്ത്യന്‍ വെബ്‌ സീരിസുകള്‍; സെക്രെട് ഗെയിമിന്‍റെ വിജയത്തിന് ശേഷം മൈഡ് ഇന്‍ ഹെവനും വമ്പന്‍ സ്വീകരണം

കഴിഞ്ഞ വര്‍ഷം  ഇന്ത്യന്‍ സിനിമാ  പ്രേമികളെ ആവേശം കൊള്ളിച്ച സിനിമകളുടെ ലിസ്റ്റില്‍ ഇടം പിടിച്ച രണ്ടു പേരുകള്‍ ആയിരുന്നു സെക്രെട് ഗെയിമ്സും  (നെറ്റ്ഫ്ലിക്സ് ഒറിജിനല്‍ സീരീസ്‌ ) ബ്രീത്തും (ആമസോണ്‍ പ്രൈം ). ഹിന്ദി സീരിസുകളുടെ പ്രതിച്ഛായ മാറ്റാന്‍ ഈ രണ്ട് ഷോകള്‍ക്കും സാധിച്ചു . മുന്‍ നിരയിലെ പല താരങ്ങളും സംവിധായകരും ഇന്ന് ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ വര്‍ക്ക്‌ ചെയ്യാന്‍ മടി കാണിക്കാതിരിക്കാന്‍ ഈ സീരിസുകള്‍ വഹിച്ച പങ്ക് എടുത്ത് പറയേണ്ടതാണ് .മാര്‍ച്ചില്‍ തിയറ്ററില്‍ റിലീസ് ആയ ചിത്രങ്ങളേക്കാള്‍ മികച്ച പ്രതികരണമാണ് പുതിയ സീരിസായ മൈഡ് ഇന്‍ ഹെവന് ലഭിച്ചു കൊണ്ടിരിക്കുന്നത് . സോയാ  അക്തറും  റിമാ കാഗ്ടിയും ചേര്‍ന്നൊരുക്കിയ മൈഡ് ഇന്‍ ഹെവന്‍   വെഡിംഗ് പ്ലാന്നേര്‍സ് ആയ ആദില്‍(അര്‍ജുന്‍ മാതുര്‍ ) ന്റെയും താര(ശോഭിത ധൂലിപാല ))യുടെയും കഥയാണ്‌ പറയുന്നത്  .ആമസോണ്‍ ന്‍റെ  പ്രൈം വീഡിയോ-ഇല്‍ നമ്പര്‍ വണ്‍ ഷോ ആയി മാറിയ മൈഡ് ഇന്‍ ഹെവനില്‍  കഥയോടൊപ്പം തന്നെ സ്ത്രീധനം , സ്ത്രീ സമത്വം , ജാതി വ്യവസ്ഥ ,അന്ധമായ മതവിശ്വാസങ്ങള്‍    അങ്ങനെ പറയാന്‍ മടിക്കുന്ന പല വിഷയങ്ങളുംവളരെ ബോള്‍ഡായിട്ടാണ് കൈകാര്യം ചെയ്തിട്ടുള്ളത്   .  . ഒന്‍പത് എപിസോഡുകള്‍ ഉള്ള ഈ സീരീസില്‍ ഓരോന്നിലും ഓരോ വിവാഹങ്ങളും അവിടെ നടക്കുന്ന അപ്രതീക്ഷിതമായ ക്രൈസിസുകളുമാണ് ഇതിവൃത്തം . ഒപ്പം തന്നെ ആദിലിന്റെയും താരയുടെയും സ്വകാര്യ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളും അവരെ ചുറ്റിപറ്റിയുള്ള ഒരുപാട് പേരുടെ ജീവിതവും മനോഹരമായ ഇന്ത്യന്‍ വിവാഹ ചടങ്ങുകള്‍ക്കൊപ്പം  ചിത്രീകരിച്ചിട്ടുണ്ട് .
ട്രൈലെര്‍ കാണാം

error: Content is protected !!