fbpx
ദുബായ്

ദുബായ് അൽ ഖൈൽ റോഡിൽ വാഹനാപകടം ; റോഡിൽ കാലതാമസമുണ്ടാകുമെന്ന് മുന്നറിയിപ്പ്

Accident on Al Khail Road, Dubai; Warning of delays on the road_dubaivartha_uae_malayalamnews

അൽ ഖൈൽ റോഡിൽ ഇന്ന് ജൂൺ 10 വ്യാഴാഴ്ച രാവിലെ അപകടമുണ്ടായതായി ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.

വാഹനയാത്രക്കാർക്ക് അൽ മറാബെ പാലം കഴിഞ്ഞ് ദെയ്‌രയിലേക്കുള്ള വടക്ക്, തെക്ക് ഭാഗത്തുള്ള റൂട്ടുകളിൽ കൂടുതൽ കാലതാമസം പ്രതീക്ഷിക്കാമെന്നാണ് മുന്നറിയിപ്പ് നൽകിയിരികുന്നത്

ജെബൽ അലിയിലേക്കുള്ള ദിശയിൽ അൽ ഖൈൽ റോഡിലെ ലബീഫ ബിന്ത് ഹംദാൻ പാലം കഴിഞ്ഞാണ് വാഹനാപകടം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പ്രദേശത്ത് വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

error: Content is protected !!