fbpx
ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ 5 വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് മാസ്ക് വേണ്ടെന്ന് കേന്ദ്രആരോഗ്യ മന്ത്രാലയം.

Union Ministry of Health says no mask for children under 5 in India_dubaivartha_uae_malayalamnews

ഇന്ത്യയിൽ 5 വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് മാസ്ക് വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സര്‍വീസസ് പുറത്തിറക്കിയ പുതിയ നിര്‍ദേശത്തിലാണ് കുട്ടികളെ ഒഴിവാക്കിയിട്ടുള്ളത്. 6 വയസ്സിനും 11 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികള്‍ക്ക് മാതാപിതാക്കളുടെയോ ഡോക്ടറുടെയോ മേൽനോട്ടത്തിൽ മാസ്ക് ധരിക്കാമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

നിലവിൽ കൊവിഡ് 19 പ്രതിരോധത്തിനായി പൊതുസ്ഥലങ്ങളിൽ എല്ലാവരും മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാണ്. കൈക്കുഞ്ഞുങ്ങള്‍ക്ക് മാത്രമാണ് ഇതിൽ ഇളവുള്ളത്. എന്നാൽ ഇക്കാര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ കൂടുതൽ ഇളവിന് തയ്യാറായിട്ടുള്ളത്.

error: Content is protected !!