fbpx
അബൂദാബി ആരോഗ്യം

യുഎഇയിൽ 3 മുതൽ 17 വയസ്സ് വരെയുള്ള കുട്ടികളിൽ സിനോഫാം വാക്സിൻ പരീക്ഷണങ്ങൾ ആരംഭിക്കുന്നു

Sinopharm vaccine trials in children aged 3 to 17 years_dubaivartha_UAE_malayalamnews

യുഎഇയിൽ 3 മുതൽ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി സിനോഫാം കോവിഡ് വാക്സിൻ ഉപയോഗിച്ചു കൊണ്ടുള്ള ”ഇമ്യൂൺ ബ്രിഡ്ജ് പഠനത്തിന് തുടക്കം കുറിച്ചതായി യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (മൊഹാപ്പ്) അറിയിച്ചു

അബുദാബി ആരോഗ്യവകുപ്പ് ഏറ്റവും ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി ബാധകമായ എല്ലാ മെഡിക്കൽ പ്രോട്ടോക്കോളുകളും ഈ പരീക്ഷണങ്ങളിലൂടെ നടപ്പിലാക്കും. ഓരോ കുട്ടിയും മാതാപിതാക്കളുടെ പൂർണ്ണ സമ്മതത്തോടെ പങ്കെടുക്കുകയും അവരെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യും.

ഈ പരീക്ഷണത്തോടെ മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും ഈ പ്രായക്കാർക്കുള്ള വാക്സിനുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് ഒരു പഠനം നടത്തുന്ന ആദ്യ രാജ്യമാകും യുഎഇ.

ഈ പഠനത്തിന്റെ പ്രാഥമിക ഫലങ്ങൾ ലഭ്യമായി കഴിഞ്ഞാൽ കുട്ടികൾ സ്കൂളുകളിലേക്ക് സുരക്ഷിതമായി മടങ്ങിവരുന്നതിനെ പിന്തുണയ്ക്കുമെന്നാണ് വിലയിരുത്തുന്നത്‌.

മറ്റ് വാക്സിൻ നിർമാണ രാജ്യങ്ങളായ ചൈന, യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, ഇന്ത്യ എന്നിവ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ ഗ്രൂപ്പിലുള്ളവർക്കായി ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്.

error: Content is protected !!